അങ്കണവാടിയില്‍ കയറി കഞ്ഞി വച്ചു കുടിക്കുന്ന കള്ളന് കണ്ണൂരില്‍ പിടിയില്‍
കണ്ണൂര്‍: അങ്കണവാടിയില്‍ കയറി കഞ്ഞി വച്ചു കുടിക്കുന്ന കള്ളന് കണ്ണൂരില്‍ പിടിയില്‍. മട്ടന്നൂര്‍ സ്വദേശി വിജേഷിനെയാണ് കണ്ണൂര്‍ ടൗണ്‍ സി ഐ ബിനു മോഹനനും സംഘവും പിടികൂടിയത്. താണയിലെ അങ്കണവാടിയില്‍ നിന്ന് പണവും ഇയാള്‍ മോഷ്ടിച്ചിരുന്നു. രണ്ട് അങ്കണവാടികളില്‍ നിന്നായി 4 തവണ കഞ്ഞി വച്ച് കുടിച്ച ശേഷം ഭക്ഷ്യ വസ്തു നശിപ്പിച്ചതായി പൊലീസ് പറഞ്ഞു. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലെ വസ്ത്ര വ്യാപാര സ്ഥാനത്തിലും ഇയാള്‍ മോഷണം നടത്തിയിരുന്നു.