തൃശ്ശൂർ റെയിൽവേസ്റ്റേഷനിൽ നിന്നും പട്ടാപ്പകൽ 16 കാരിയെ കടത്തി
ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരെ ആക്രമിച്ചാണ് 16 കാരിയായ കുട്ടിയെ കടത്തിയത്. 20 വയസുകാരനായ ഇതര സംസ്ഥാനക്കാരാനായി പൊലീസ് അന്വേഷണമാരംഭിച്ചു.
തൃശ്ശൂര്‍: തൃശ്ശൂർ റെയിൽവേസ്റ്റേഷനിൽ നിന്നും പട്ടാപ്പകൽ പെൺകുട്ടിയെ കടത്തി. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരെ ആക്രമിച്ചാണ് 16 കാരിയായ കുട്ടിയെ കടത്തിയത്. 20 വയസുകാരനായ ഇതര സംസ്ഥാനക്കാരാനായി പൊലീസ് അന്വേഷണമാരംഭിച്ചു. യുവാവ് ബിയർ കുപ്പി പൊട്ടിച്ച് ഉദ്യോഗസ്ഥരേയും ആക്രമിച്ചു. ചൈൽഡ് ലൈൻ അംഗ് സിനി ഷിബിക്ക് കൈക്ക് പരിക്കേറ്റു. ഛത്തീസ്ഘഢിൽ നിന്നും ഒന്നിച്ചുവന്നവരാണ് പെൺകുട്ടിയും യുവാവും.
പിന്നീട് കാര്യങ്ങൾ ചോദിച്ചറിയാൻ ചൈൽഡ് ലൈൻ അംഗങ്ങൾ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്നതായിരുന്നു. ഈ സമയത്താണ് യുവാവ് റെയിൽവേസ്റ്റേഷനിലെ ചൈൽഡ് ലൈൻ ഓഫീസിലേക്കെത്തിയ യുവാവ് പൊട്ടിച്ച് ബിയർ കുപ്പിയുമായി ഇവിടേക്കെത്തുകയും ചൈൽഡ് ലൈൻ അംഗങ്ങളുടെ കഴുത്തിൽ വെച്ച് പെൺകുട്ടിയുമായി ഓടി രക്ഷപ്പെടുകയായിരുന്നു
ഇതിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറിയെങ്കിലും അപായ സൂചനയുള്ളതിനാൽ യാത്രക്കാർ ചങ്ങല വലിച്ചു. പിന്നീട് ചുമട്ടുതൊഴിലാളികളും പൊലീസു തടയാൻ ശ്രമിച്ചെങ്കിലും ഇവർ രക്ഷപ്പെട്ടു