എല്‍ദോസ് കുന്നപ്പിള്ളിക്ക് ഇന്ന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ബലാത്സംഗ കേസ് ചുമത്തി മൂന്നാം ദിനമാണ് എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി പരിഗണിക്കുന്നത്. ബലാത്സംഗ കുറ്റം ചുമത്തിയിട്ടുണ്ടെന്നും എംഎല്‍എയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന് ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയില്‍ നിലപാടെടുക്കും. അതേസമയം എല്‍ദോസ് കുന്നപ്പിള്ളി ഒളിവില്‍ തുടരുകയാണ്. എംഎല്‍എയുടെ ഒളിയിടം കണ്ടെത്താനുള്ള തിരച്ചിലിലാണ് പോലീസ് സംഘം.