ചെറുവത്തൂരിൽ പരശുറാമിനും കണ്ണൂരിൽ ഹംസഫറിനും സ്റ്റോപ്പ്
കണ്ണൂർ: ചെറുവത്തൂരിൽ പരശുറാം എക്സ്പ്രസിനും കണ്ണൂരിൽ ഗാന്ധിധാം-തിരുനെൽവേലി ഹംസഫർ പ്രതിവാര എക്സ്പ്രസിനും സ്റ്റോപ്പ് അനുവദിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണിത്.
തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും എത്രയും പെട്ടെന്ന് സ്റ്റോപ്പ് അനുവദിക്കാനാണ് സോണിന് നിർദേശം നൽകിയിരിക്കുന്നത്. 2017-ൽ പ്രസിദ്ധീകരിച്ച ടൈംടേബിളിൽ ഉണ്ടായിട്ടും കണ്ണൂരിൽ ഇതുവരെ ഹംസഫറിന് സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല.
മലബാർ എക്സ്പ്രസിന് പട്ടാമ്പിയിലും തിരുനെൽവേലി-പാലക്കാട് പാലരുവി എക്സപ്രസിന് ഏറ്റുമാനൂരും സ്റ്റോപ്പ് അനുവദിച്ചു.