തളിപ്പറമ്പ് തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രത്തിൽ മോഷണം നടന്നു
ബുധനഴ്ച രാത്രിയിലാണ് മോഷണം നടന്നത്. 12 വിളക്കുകൾ മോഷ്ടാക്കൾ കൊണ്ടുപോയി.
തളിപ്പറമ്പ : ത്യച്ചംബരത്തെ വിക്രാനന്തപുരം ക്ഷേത്രത്തിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. 12 വിളക്കുകൾ മോഷണം പോയി. ശ്രീകോവിലിന് ചങ്ങലയിൽ തൂക്കുന്ന ആറ് വലിയ തൂക്കുവിളക്കും ക്ഷേത്രത്തിന് അകത്ത് കടക്കുന്ന വഴിയിലെ ഇരുവശത്തുമുള്ള 6 വിളക്കുകളുമാണ് കവർച്ച ചെയ്തത്. 50,000 രൂപയുടെ
നഷ്ടം കണകാക്കുന്നു.
മോഷണം പോയവയെല്ലാം ഓട്ടുവിളക്കുകളാണ്. രാവിലെ ക്ഷേത്രത്തിൽ വിളക്കുവെക്കാൻ കഴകക്കാരൻ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. മുമ്പും സമാനരീതിയിൽ മോഷണം നടന്നിരുന്നു. ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി വി മധുസുദനൻ തളിപ്പറമ്പ് പൊലിസിൽ പരാതി നൽകി. പരാതിയെ തുടർന്ന് പൊലീസ് ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയതായി ക്ഷേത്രം വൈസ് പ്രസിഡണ്ട് പി.ഗംഗാധരൻ പറഞ്ഞു.