തളിപ്പറമ്പ് തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ കരിങ്കല്ല് പാകിയ തിരുമുറ്റത്തിൻ്റെ സമർപ്പണം ജൂലൈ 6 ന് വൈകുന്നേരം 6.30 ന് നടക്കും
മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം. ആർ. മുരളി തിരുമുറ്റ സമർപ്പണം നടത്തും.
തളിപ്പറമ്പ : നൂറ്റാണ്ടുകൾ പഴക്കമുള്ള തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര തിരുമുറ്റത്ത്
മഴക്കാലത്ത് ചെളിവെള്ളം കെട്ടികിടക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. ക്ഷേത്ര മുറ്റം കരിങ്കൽ പാകിയതോടെ ഈ പ്രശ്നത്തിന് പരിഹാരമായിരിക്കുകയാണ്. 16 ലക്ഷം രൂപ ചെലവഴിച്ച് 40 ദിവസം കൊണ്ടാണ് ക്ഷേത്രം തിരുമുറ്റത്ത് കരിങ്കൽ പാകൽ പ്രവൃത്തി നടത്തിയത്. സമർപ്പണത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ പഞ്ചവാദ്യം. ദീപാലങ്കാരം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ക്ഷേത്രത്തിലെ പൊൻ ചെമ്പകത്തറയിലെ ഉണങ്ങിയ പൊൻ ചെമ്പകമരം മുറിച്ച് മാറ്റി പുതിയത് നടാനുള്ള പ്രവർത്തനവും നടന്നു വരികയാണെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ തിരുമുറ്റം നവീകരണ കമ്മിറ്റി പ്രസിഡന്റ് സി ബാലകൃഷ്ണൻ,സെക്രട്ടറി കെ പ്രേമരാജൻ,എക്സിക്യൂട്ടീവ് ഓഫീസർ എം നാരായണൻ ,ട്രസ്റ്റീ ബോർഡ് മെമ്പർ കെ രാജീവൻ,ഉത്സവാഘോഷകമ്മിറ്റി പ്രസിഡന്റ് എം പി ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.