രാവിലെ എണ്ണീറ്റാല്‍ ചായയ്ക്ക് പകരം ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കു; ഗുണങ്ങള്‍ ഏറെയുണ്ട്
ഒരു ചൂട് ചായ കുടിച്ച് ദിവസം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് ഏറെയും. പക്ഷെ ഈ ആഗ്രഹം ഒന്ന് മാറ്റിപിടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വെറുംവയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ചുവേണം ദിവസം തുടങ്ങാനെന്നാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. രാവിലെ കണ്ണുതുറന്നാല്‍ ഉടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കണം, അതും പല്ല് തേക്കുന്നതിന് മുമ്പുതന്നെയെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കണമെന്ന കാര്യം സുപ്രധാനമായ ഒന്നാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്തും എന്നുമാത്രമല്ല ശരീരത്തിന്റെ താപനില നിയന്ത്രിക്കുകയും വൃക്കകളില്‍ നിന്ന് മാലിന്യങ്ങള്‍ പുറന്തള്ളല്‍, ഉമിനീര് ഉണ്ടാക്കുക, കൂടാതെ വിവിധ ശരീരഭാഗങ്ങളില്‍ പോഷകങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുകയും ചെയ്യുന്നു.
രാവിലെ എണീറ്റാലുടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ പറയുന്നത് ഇതുകൊണ്ട്…
1. ഉറങ്ങുമ്പോള്‍ വായില്‍ ബാക്ടീരിയ അടിഞ്ഞു കൂടും. രാവിലെ വെള്ളം കുടിക്കുമ്പോള്‍, ഈ ബാക്ടീരിയകളെയും കൂടിയാണ് അകത്താക്കുന്നത്. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
2. ദഹനം മെച്ചപ്പെടുത്തുകയും ദഹനക്കേട് തടയുകയും ചെയ്യും.
3. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
എണീറ്റാലുടന്‍ ചെറുചൂടുള്ള വെള്ളം കുടിക്കാനാണ് വിദഗ്ധര്‍ പറയുന്നത്. അതും ഇരുന്ന് ഓരോ കവിളായി ഇറക്കുന്നതാണ് ഉത്തമം.