കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികള്‍ പുറത്ത് കടന്നു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രണ്ട് അന്തേവാസികള്‍ പുറത്ത് കടന്നു. 17, 20 വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് രക്ഷപ്പെട്ടത്. ഇവര്‍ കോഴിക്കോട് സ്വദേശിനികളാണ്. മാസങ്ങള്‍ക്ക് മുന്‍പ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ റിമാന്‍ഡ് പ്രതി വാഹനാപകടത്തില്‍ മരിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.സംഭവത്തില്‍ കൃത്യവിലോപം നടന്നതായി കണ്ടെത്തി സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. അന്ന് ശുചിമുറിയിലെ ഭിത്തി സ്പൂണ്‍ ഉപയോഗിച്ച് തുരന്നാണ് അന്തേവാസി രക്ഷപ്പെട്ടത്.