യുഎഇ പ്രസിഡന്റ് റഷ്യയിലേക്ക്; സന്ദര്‍ശനം വിവിധ മേഖലകളില്‍ സഹകരണം വിപുലപ്പെടുത്താന്‍
ദുബായ്: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് റഷ്യയിലേക്ക്. ഇന്ന് മോസ്കോയില്‍ എത്തുന്ന അദ്ദേഹം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും. വിവിധ മേഖലകളില്‍ സഹകരണം വിപുലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം. യുക്രെയ്ന് യുദ്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇരു പ്രസിഡന്റുമാരും ചര്‍ച്ച ചെയ്യും. സമാധാനപൂര്‍ണമായ പ്രശ്നപരിഹാരം എന്ന യുഎഇ നിലപാട് ഷെയ്ഖ് മുഹമ്മദ് റഷ്യയെ ധരിപ്പിക്കും. 2019ല്‍ റഷ്യന്‍ പ്രസിഡന്റ് പുടിന് യുഎഇ സന്ദര്‍ശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാന പങ്കാളിത്തത്തിന് 2018ല്‍ ധാരണ രൂപപ്പെടുകയും ചെയ്തു.