മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ യാത്ര സുതാര്യമല്ലെന്ന് വി.ഡി. സതീശന്; നാടിന് ഉപകാരമുള്ള ഒന്നും യാത്രയുടെ ഭാഗമായി ഇല്ല
കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന യൂറോപ്യന്‍ യാത്രയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുഖ്യമന്ത്രിയുടെ വിദേശ യാത്ര സുതാര്യമല്ല. നാടിന് ഉപകാരമുള്ള ഒന്നും യാത്രയുടെ ഭാഗമായി ചെയ്തിട്ടില്ല. യാത്ര രഹസ്യമാക്കിവച്ചതില്‍ ദുരൂഹത ഉണ്ട്. കുടുംബത്തോടൊപ്പം ചെയ്യുന്ന യാത്രകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഉന്നയിച്ച ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നില്ലെന്നും വി.ഡി. സതീശന് പറഞ്ഞു. ഗുരുതരമായ കാര്യങ്ങള്‍ 164 മൊഴിയില്‍ ഉണ്ടായിട്ടും അന്വേഷണം നടന്നില്ല . സ്വര്‍ണക്കടത്തില്‍ കേന്ദ്രവും സംസ്ഥാനവും ഒത്തുകളിച്ചു. സ്വപ്നയുടെ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങളെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു.