സിപിഎം നേതാക്കന്മാര്ക്ക് എതിരായ സ്വപ്നയുടെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് വി.ഡി. സതീശന്
തിരുവനന്തപുരം: സിപിഎം നേതാക്കന്മാര്ക്ക് എതിരായ സ്വപ്നയുടെ ആരോപണങ്ങള്‍ എഫ്ഐആര്‍ ഇട്ട് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. നിരപരാധിത്വം മുന്‍ മന്ത്രിമാര്‍ തെളിയിക്കട്ടേയെന്നും സതീശന് പറഞ്ഞു. കെപിസിസി പ്രസിഡണ്ട് കെ സുധാകരനും വിഷയത്തില്‍ പ്രതികരിച്ചു. സ്വപന തെളിവ് വച്ചാണ് സംസാരിക്കുന്നത്? പാര്‍ട്ടി പ്രതികരിച്ചോ, മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഒന്നും പറയാനില്ലേ? എല്‍ദോസിന് ഒരു നിയമവും കടകംപള്ളിക്ക് മറ്റൊരു നിയമവും എന്നാണോയെന്നും സുധാകരന് ചോദിച്ചു.
എല്‍ദോസ് വിഷയത്തില്‍ കെപിസിസി നേതാക്കന്മാരുടെ യോഗം വൈകിട്ട് ചേരും. പരാതിയും കോടതി പരാമര്‍ശവും പരിശോധിക്കും. എല്‍ദോസിന്റെ വിശദീകരണവും പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷം എംഎല്‍എക്കെതിരെ നടപടിയെടുക്കുന്ന കാര്യം തീരുമാനിക്കുമെന്നും കെ സുധാകരന് പറഞ്ഞു.