വിസ തട്ടിപ്പ്: അന്വേഷണം വഴിത്തിരിവില്‍, പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം
തളിപ്പറമ്പ്: വിസ വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ തളിപ്പറമ്പ് പൊലിസ് കേസെടുത്ത സംഭവം മറ്റൊരു വഴിത്തിരിവിലേക്ക്. സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം തുടങ്ങി. മോറാഴ മുതുവാനായിലെ പി.രൂപേഷിന്റെ പരാതിയില്‍ മാടായി സ്വദേശി എം.പി സജിത്ത് കുമാര്‍, ഇരിട്ടിയിലെ ടി.ജി സ്മിത എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പൊലിസ് കേസെടുത്തിരുന്നത്. സ്പെയിനില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലിക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് രണ്ട് വര്‍ഷം മുമ്പ് രൂപേഷില്‍ നിന്നും ഇവര്‍ നാലര ലക്ഷം രൂപ വാങ്ങിയെങ്കിലും വിസ നല്‍കിയില്ലെന്നായിരുന്നു പാരാതി. പണം തിരിച്ചു ചോദിച്ചെങ്കിലും ഒന്നര ലക്ഷം മാത്രമേ നല്‍കിയുള്ളുവെന്നും പരാതിയില്‍ പറയുന്നു.
പരാതിയില്‍ തളിപ്പറമ്പ് പൊലിസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയ ഘട്ടത്തിലാണ് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സംസ്ഥാന സ്പെഷല്‍ ബ്രാഞ്ചിലെ ഒരു ഇന്‍സ്പെക്ടര്‍ക്കെതിരെയും കണ്ട്രോള് റൂമിലെ ഒരു എസ്ഐക്കെതിരെയും വിജിലന്‍സും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയത്. 2 ഉദ്യോഗസ്ഥരെയും കഴിഞ്ഞദിവസം വിജിലന്‍സ് ചോദ്യം ചെയ്തു. ഇന്‍സ്പെക്ടറുടെ ഓഫിസ്, മുറി എന്നിവ റവന്യു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിജിലന്‍സ് കഴിഞ്ഞദിവസം പരിശോധിച്ചു. നേരത്തെ ലോക്കല്‍ പൊലീസിലായിരുന്ന ഇന്‍സ്പെക്ടറും വിസ തട്ടിപ്പ് പ്രതികളുമായുള്ള ബന്ധത്തെ പറ്റി സംസ്ഥാന ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്മിതയുമായി ഇന്‍സ്പെക്ടര്‍ പണമിടപാടു നടത്തിയതിന്റെ രേഖകളും കണ്ടെത്തി. എന്നാല്‍, ഇത് വിസയ്ക്കു വേണ്ടി കൊടുത്തതാണെന്നാണ് ഇന്‍സ്പെക്ടറുടെ വാദം. കോഴിക്കോട്ടെ, സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് എസ്പി കഴിഞ്ഞദിവസം കണ്ണൂരിലെത്തിയാണ് 2 പൊലീസ് ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തത്.