മാലിന്യ കൂമ്പാരം ആക്കേണ്ട സ്ഥലത്ത് കണ്ണിനെ കുളിർമയേകുന്ന പാഷൻ ഫ്രൂട്ട് കൃഷി ചെയ്ത് നാടിനാകെ മാതൃക ആയിരിക്കുകയാണ് കോലത്തുവയൽ സ്വദേശി രാജേഷ്
രാജേഷ്.പാതയോരങ്ങളെ മനോഹരമാക്കിയുള്ള ഇദ്ദേഹത്തിന്റെ കൃഷി രീതി ഏറെ മാതൃകാപരമാണ്.
കീച്ചേരിയിൽ നിന്നും അഞ്ചാംപടിയിലേക്ക് പോകുന്ന റോഡരികിൽ പാറക്കടവ് പാലത്തിന്റെ സമീപം ആരും ഒരു നിമിഷം നോക്കിപ്പോകുന്ന കൗതുക കാഴ്ച ഉണ്ട്. തോടിന് കുറുകെ സ്ഥാപിച്ച ജപ്പാൻ കുടിവെള്ള പദ്ധതിയുടെ സംരക്ഷണവേലി യിൽ നിറയെ ആരും നോക്കിപ്പോകുന്ന ഫാഷൻ ഫ്രൂട്ട് വള്ളികളാണ് കാണാൻ സാധിക്കുന്നത്. നിറയെ കായ്ച്ചു നിൽക്കുന്ന ഫാഷൻ ഫ്രൂട്ട് വള്ളികൾക്ക് പിന്നിൽ കൃഷിയെ സ്നേഹിക്കുന്ന ഒരാളുടെ കൈകൾ ഉണ്ട്. കോലത്തുവയിൽ സ്വദേശി രാജേഷ് ആണ് കാഴ്ചക്കാർക്ക് കൗതുകം ഏകുന്ന ഈ മനോഹരമായ കൃഷി ഒരുക്കിയിരിക്കുന്നത്. നിറയെ കായിച്ചു നിൽക്കുന്ന വള്ളികൾ ഒരു വള്ളിക്കുടിലിനെ ഓർമ്മപ്പെടുത്തുന്നു. അപകടത്തെ തുടർന്ന് ജോലിക്ക് പോകാൻ സാധിക്കാത്ത രാജേഷ് തന്റെ ഭൂരിഭാഗവും സമയവും ചെലവഴിക്കുന്നത് ഇവിടെയാണ്കീച്ചേരിയിൽ നിന്നും അഞ്ചാംപടിയിലേക്ക് പോകുന്ന റോഡരികിൽ പാറക്കടവ് പാലത്തിന്റെ സമീപം ആരും ഒരു നിമിഷം നോക്കിപ്പോകുന്ന കൗതുക കാഴ്ച ഉണ്ട്. തോടിന് കുറുകെ സ്ഥാപിച്ച ജപ്പാൻ കുടിവെള്ള പദ്ധതിയുടെ സംരക്ഷണവേലി യിൽ നിറയെ ആരും നോക്കിപ്പോകുന്ന ഫാഷൻ ഫ്രൂട്ട് വള്ളികളാണ് കാണാൻ സാധിക്കുന്നത്. നിറയെ കായ്ച്ചു നിൽക്കുന്ന ഫാഷൻ ഫ്രൂട്ട് വള്ളികൾക്ക് പിന്നിൽ കൃഷിയെ സ്നേഹിക്കുന്ന ഒരാളുടെ കൈകൾ ഉണ്ട്. കോലത്തുവയിൽ സ്വദേശി രാജേഷ് ആണ് കാഴ്ചക്കാർക്ക് കൗതുകം ഏകുന്ന ഈ മനോഹരമായ കൃഷി ഒരുക്കിയിരിക്കുന്നത്. നിറയെ കായിച്ചു നിൽക്കുന്ന വള്ളികൾ ഒരു വള്ളിക്കുടിലിനെ ഓർമ്മപ്പെടുത്തുന്നു. അപകടത്തെ തുടർന്ന് ജോലിക്ക് പോകാൻ സാധിക്കാത്ത രാജേഷ് തന്റെ ഭൂരിഭാഗവും സമയവും ചെലവഴിക്കുന്നത് ഇവിടെയാണ്.
രാജേഷിന് പിന്തുണയുമായി സമീപത്തെ വ്യാപാരികളുംനാട്ടുകാരും ഉണ്ട്.ഫാഷൻ ഫ്രൂട്ടിനെ കൂടാതെ വാഴകൃഷി,അലങ്കര മത്സ്യകൃഷി, എന്നിവയും ഇതിന് സമീപത്തായി ചെയ്യുന്നുണ്ട്. ആവശ്യക്കാർക്ക് ആർക്ക് വേണമെങ്കിലും പഴുത്തു നിൽക്കുന്ന കായിഫലങ്ങൾ പറിച്ചെടുക്കാം എന്നത് രാജേഷിന്റെ വിശാല മനസ്സിനെ ചൂണ്ടിക്കാണിക്കുന്നു. ഇതുപോലെ ഒഴിഞ്ഞ ഇടങ്ങൾ സന്നദ്ധ സംഘടനകളും കൂട്ടായ്മകളും ഉപയോഗപ്പെടുത്തി കൃഷി ചെയ്താൽ ദൈവത്തിന്റെ സ്വന്തം നാട് കൂടുതൽ മനോഹരമായി തീരും.