ഡ്യൂട്ടിക്കായി പോയ വയനാട് പനമരം സിഐ യെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ചു
കല്‍പ്പറ്റ: പനമരം പൊലീസ് സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എ. എലിസബത്തി (54) നെ കാണാനില്ലെന്ന പരാതി. തിങ്കളാഴ്ച മുതലാണ് ഉദ്യോഗസ്ഥയെ കാണാതായത്. പാലക്കാട് ഫാസറ്റ് ട്രാക്ക് സ്പെഷല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്ത് പിന്നീട് മടങ്ങിയെത്തിയില്ല. തിങ്കളാഴ്ച വൈകിട്ട് 6.30മുതലാണ് കാണാതായത്. സിഐയുടെ സ്വകാര്യ ഫോണ്‍ നമ്പറും ഔദ്യോഗിക നമ്പറും സ്വിച്ച് ഓഫാണ്. സംഭവത്തില്‍ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് താന്‍ കല്‍പറ്റയിലാണെന്നാണ് എലിസബത്ത് പറഞ്ഞത്. എന്നാല്‍, പനമരം പൊലീസ് ഉടന്‍ കല്പറ്റയിലെത്തി അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.