എല്‍ദോസ് കുന്നപ്പിള്ളില്‍ എവിടെ ? രണ്ട് ഫോണുകളും സ്വിച്ച് ഓഫ്, പൊതുപരിപാടികളി റദ്ദാക്കി
കൊച്ചി: പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളില്‍ ഒളിവിലെന്ന് സൂചന. അധ്യാപിക നല്കിയ പീഡന പരാതിയില്‍ കേസ് എടുത്തതോടെയാണ് എംഎല്‍എ ഒളിവില്‍ പോയതെന്നാണ് സൂചന. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം വരും വരെ എം എല്‍ എ മാറിനില്‍ക്കുന്നുവെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള വിവരം. എം എല്‍ എയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. പൊതുപരിപാടികളി റദ്ദാക്കി. എല്‍ദോസ് എവിടെയെന്ന് പാര്‍ട്ടി നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ വ്യക്തതയില്ലെന്നതാണ് മറ്റൊരു കാര്യം. അതേസമയം എല്‍ദോസിന്റെ നിര്‍ദ്ദേശപ്രകാരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരിയായ അധ്യാപിക ആരോപിക്കുന്ന പെരുമ്പാവൂരിലെ വനിത കോണ്‍ഗ്രസ് നേതാവും വീട്ടിലില്ല. മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറാണ് ഈ വനിത നേതാവ്. ഇവരുടെയും ഭര്‍ത്താവിന്റെയും ഫോണ്‍ സ്വിച്ച് ഓഫാണ്. പെരുമ്പാവൂര്‍ ഇരിങ്ങോളിലെ എം എല്‍ എയുടെ ഓഫീസിലേക്ക് കഴിഞ്ഞ രണ്ട് ദിവസമായി പ്രതിഷേധ മാര്‍ച്ചുകളുണ്ട്. പക്ഷേ കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം ആരും ഇങ്ങോട്ട് വരുന്നില്ല. ഇതിനിടെ പരാതിക്കാരിയായ യുവതി എല്‍ദോസിന്റെ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് എം എല്‍ എയുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.