അവധിക്കെത്തിയപ്പോൾ ഡെങ്കിപ്പനി ബാധിച്ചു യുവ ഡോക്ടർ മരിച്ചു
കോതമംഗലം : ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന വാരപ്പെട്ടി മൈലൂർ പടിക്കാമറ്റത്തിൽ ഡോ. അസ്റ (32) മരിച്ചു. കബറടക്കം നടത്തി. അസ്റ ദന്തഡോക്ടറായും ഭർത്താവ് ഷാൽബിൻ നഴ്സായും കുവൈത്തിൽ ജോലി ചെയ്യുകയായിരുന്നു.
20 ദിവസം മുൻപാണ് അവധിക്കെത്തിയത്. മടങ്ങാനിരുന്ന ദിവസമാണു മരണം. പെരുമറ്റം കാരേടത്ത് കുടുംബാംഗമാണ്. മക്കൾ: അഹമ്മദ്, ആദം.