ഗതാഗത നിയമലംഘനങ്ങള്‍ ഇനി ചുമ്മാ കണ്ടുനില്‍ക്കേണ്ട; നിങ്ങള്‍ക്കും അധികൃതരെ അറിയിക്കാം
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്കും അധികൃതരെ നേരിട്ട് അറിയിക്കാം. മോട്ടോര്‍ വാഹന വകുപ്പിന്റെ വാട്സാപ്പ് നമ്പറുകളിലേക്കാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറേണ്ടത്. സംഭവത്തിന്റെ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ, സ്ഥലം, താലൂക്ക്, ജില്ല എന്നിവ ഉള്‍പ്പെടുത്തിയുള്ള വിവരങ്ങളാണ് അയക്കേണ്ടത്.
വിവിധ ജില്ലകളിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ വാട്സാപ്പ് നമ്പറുകള്‍:
തിരുവനന്തപുരം: 9188961001
കൊല്ലം: 9188961002
പത്തനംതിട്ട: 9188961003
ആലപ്പുഴ: 9188961004
കോട്ടയം: 9188961005
ഇടുക്കി: 9188961006
എറണാകുളം: 9188961007
തൃശൂര്‍: 9188961008
പാലക്കാട്: 9188961009
മലപ്പുറം: 9188961010
കോഴിക്കോട്: 9188961011
വയനാട്: 9188961012
കണ്ണൂര്‍: 9188961013
കാസര്‍ഗോഡ്: 9188961014