
ഡോ.ആനക്കൈ ബാലകൃഷ്ണന് കൊല്ലംപാറ നാട്ടൊരുമയുടെ ആദരം
കണ്ണൂർ : നീലേശ്വരം മാനേജ്മെൻ്റിൽ ഡോക്ടറേറ്റ് ലഭിച്ച കെ.സി.സി.പിഎൽ മാനേജിംഗ് ഡയരക്ടറും സാംസ്കാരിക പ്രവർത്തകനുമായ ഡോ.ആനക്കൈ ബാലകൃഷ്ണന് കൊല്ലം പാറ നാട്ടൊരുമ യുടെ ആദരവ് നൽകി. കൊല്ലംപാറ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒരുമയുടെ ഓണം എന്ന പരിപാടിയിൽ വെച്ചാണ് ആദരവ് നൽകിയത്.കക്ഷിരാഷ്ട്രീയത്തിനതീതമായി വിവിധ സംഘടനകളുടെ കൂട്ടായ്മയായ നാട്ടൊരുമയുടെ ബാനറിൽ ആനക്കൈ പ്രാഥമിക വിദ്യാഭ്യാസം നേടിയ കീഴ്മാല എ.എൽ.പി.സ്ക്കൂൾ (കൊല്ലംപാറ) ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.അജിത് കുമാർ ഉപഹാരം നൽകി. പി . ചന്ദ്രൻ അധ്യക്ഷതവഹിച്ചു. സജിത്ത് യു,സുകുമാരൻ കെ, എം .കെ ചന്ദ്രൻ, അരവിന്ദൻ വി വി, ടിവി മുരളീധരൻ, സാവിത്രി പി എന്നിവർ സംസാരിച്ചു. പി.എൻ കലാസനൻ മാസ്റ്റർ സ്വാഗതവും. ടി. പ്രഭാകരൻ നന്ദിയും പറഞ്ഞു.