
സർ സയ്യിദ് കോളേജ് ബയോഡൈവേഴ്സിറ്റി ക്ലബും സൂവോളജി അസോസിയേഷനും സംയുക്തമായി Nature Walk പൈതൽമലയിൽ സംഘടിപ്പിച്ചു
തളിപ്പറമ്പ് : തളിപ്പറമ്പ്, സർ സയ്യിദ് കോളേജ് ബയോഡൈവേഴ്സിറ്റി ക്ലബും സൂവോളജി അസോസിയേഷനും സംയുക്തമായി “Nature Walk” ഒക്ടോബർ 4, 2025-ന് പൈതൽമലയിൽ സംഘടിപ്പിച്ചു. Wild Roar എന്ന വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി മലബാർ അവയർനസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് (MARC) മായി സഹകരിച്ചാണ് പരുപാടി നടത്തിയത്.
പ്രോഗ്രാമിൽ മാർക്കിലെ പക്ഷിനിരീക്ഷണ വിദഗ്ധനായ നിഷാദ് ഈശൽ, ബയോഡൈവേഴ്സിറ്റി ക്ലബ് കോർഡിനേറ്റർ ഡോ. മുംതാസ് ടി.എം.വി., സൂവോളജി വിഭാഗ അധ്യാപിക ദിഷ്ണ, ലാബ് അസിസ്റ്റന്റ് റസാഖ്, വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സൂവോളജി വിദ്യാർത്ഥിനി ഫർഹ ജാസ്മിൻ പരിപാടിയുടെ കോർഡിനേറ്ററായി പ്രവർത്തിച്ചു. പ്രകൃതിയോടുള്ള ആത്മബന്ധം വർധിപ്പിക്കുകയും വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കുകയും ചെയ്യുന്ന അനുഭവസമ്പന്നമായ ഒരു ദിനമായി ഈ നേച്ചർ വാക് മാറി.