
മരിക്കാൻ പോകുന്നുവെന്ന് അമ്മയ്ക്ക് സന്ദേശം; കാസർഗോഡ് നവവധു ആത്മഹത്യ ചെയ്ത നിലയിൽ
കാസർഗോഡ് : മരിക്കാൻ പോവുകയാ ണെന്ന് അമ്മയ്ക്ക് ഫോണിൽ സന്ദേശം അയച്ച യുവതി ഭർതൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ. കാസർകോട് അരമങ്ങാനം ജിഎൽപി സ്കൂളിന് സമീപത്തെ ആലിങ്കാൽ തൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ നന്ദനയാ (21) ണ് മരിച്ചത്.
ഞായർ പകൽ 11.30 നാണ് സംഭവം. പെരിയ ആയംപാറ വില്ലാരംപതിയിലെ കെ രവിയുടെയും സീനയുടെയും ഏക മകളാണ് നന്ദന. ഏപ്രിൽ 26നായിരുന്നു ഇവരുടെ വിവാഹം. ഫോണിൽ നന്ദനയുടെ സന്ദേശം ലഭിച്ചയുടൻ ഭർതൃവീട്ടുകാരെ ഇക്കാര്യം അറിയിച്ചു. മുറിയുടെ വാതിൽ തുറക്കാത്തതിനാൽ വീട്ടുകാർ വാതിൽ ചവിട്ടുപൊളിച്ചപ്പോ ഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മേൽപറമ്പ് പൊലീസ് കേസെടുത്തു. ആർഡിഒ ബിനുജോസഫ്, എസ്ഐ കെ എൻ സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയി ലേക്കു മാറ്റി.