വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി
വർഷങ്ങളോളം പ്രണയം പുറത്ത് പറയാതെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകി മുൻപോട്ട് പോയ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി. വിവാഹ ചടങ്ങുകൾക്കി ടയിലെ ചിത്രങ്ങൾ രശ്മികയും വിജയ് ദേവരകൊണ്ടയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു. നിമിഷങ്ങൾക്കുള്ളിൽ ഇത് വൈറലായി. എന്റെ ഭർത്താവിനെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു എന്ന് പറഞ്ഞാണ് രശ്മിക ഫോട്ടോ പങ്കുവെച്ച് ഹൃദയം തൊടുന്ന വാക്കുകൾ കുറിച്ചത്. രശ്മികയുടെ വാക്കുകൾ ഇങ്ങനെ, എന്റെ ഭർത്താവിനെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു! മിസ്റ്റർ വിജയ് ദേവരകൊണ്ട!! യഥാർഥ പ്രണയം എന്താണെന്ന് എനിക്ക് മനസ്സിലാക്കിത്തന്ന വ്യക്തി. സമാധാനമായിരിക്കുക എന്നാൽ എന്താണെന്ന് എനിക്ക് കാട്ടിത്തന്ന വ്യക്തി.”
ഈ പ്രണയം ഒരു വ്യക്തി എന്ന നിലയിൽ തന്നെ എങ്ങനെ രൂപപ്പെടുത്തി എന്നും രശ്മിക വിവരിച്ചു. “എന്നും ആകാൻ ആഗ്രഹിച്ചിരുന്ന ആ സ്ത്രീയായി ഇന്ന് ഞാൻ മാറിയിരിക്കുന്നു. കാരണം നീയാണ് അവളെ ഇന്നത്തെ രീതിയിൽ വളർത്തിയ ത്. ഇപ്പോൾ എന്റെ നേട്ടങ്ങൾക്കും പോരാട്ടങ്ങൾക്കും സന്തോഷത്തിനും സങ്കടത്തിനും ജീവിതത്തിനും എല്ലാം കൂടുതൽ അർഥം കൈവന്നിരിക്കുന്നു. കാരണം ഇതിനെല്ലാം സാക്ഷിയായി, ഇതിന്റെയെല്ലാം വലിയൊരു ഭാഗമായി നീ കൂടെയുണ്ട്,” രശ്മിക കൂട്ടിച്ചേർത്തു. “അവൾ കൂടെയുണ്ടെങ്കിൽ വർക്കൗട്ടുകൾ ഒരു ശിക്ഷ പോലെ തോന്നാതെ കൂടുതൽ രസകരമാകുമായി രുന്നു എന്ന് തോന്നി. ഞാൻ എവിടെയാ ണെങ്കിലും ആ വീടിന്റെ സുരക്ഷിതത്വവും ശാന്തതയും അനുഭവിക്കാൻ എനിക്ക് അവളെ ആവശ്യമാണെന്ന് തോന്നി. അങ്ങനെ ഞാൻ എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ… എന്റെ ഭാര്യയാക്കി,” 26.02.2026 എന്ന തീയതിയോടെ വിജയ് തന്റെ കുറിപ്പ് അവസാനിപ്പിച്ചു.