കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു
കൂടാളി ഗ്രാമപഞ്ചായത്ത് 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കോൺക്രീറ്റ് റോഡ് പഞ്ചായത്ത് പ്രസിഡന്റ് ഇ സജീവൻ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ പി അമൽ അധ്യക്ഷനായി.പ്രദേശത്തെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിർമ്മിച്ച ഈ റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള 5 ലക്ഷം രൂപയും നാട്ടുകാർ സ്വരൂപിച്ച 2 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 7 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പരിപാടിയിൽ കെ.പി. ഷിജു, പ്രകാശൻ എന്നിവർ പങ്കെടുത്തു.