പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കുക.
ചെറുകുന്ന്: 2024 ൽ പ്രാബല്യത്തിൽ വേണ്ടുന്ന പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കല്ല്യാശ്ശേരി ബ്ലോക്ക് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ചെറുകുന്ന് പ്രസന്ന കലാസമിതി ഹാളിൽ ജില്ലാ വൈസ് പ്രസിഡൻ്റ് സി ഐ വത്സല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് എ വി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ടിവി വനജാക്ഷി, പി വി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. സിഎച്ച് പ്രദീപ്കുമാർ സ്വാഗതവും, പി ശൈലജ നന്ദിയും പറഞ്ഞു.