വളപട്ടണത്ത് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
വളപട്ടണം:വളപട്ടണത്ത് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാട്ടൂൽ തെക്കുമ്പാട് സ്വദേശി മുഹമ്മദലി സഅദി(42) യാണ് മരിച്ചത്.
മദ്രസ അധ്യാപകനായ മുഹമ്മദലി ഓടിച്ച സ്കൂട്ടറിനെ വളപട്ടണത്ത് വെച്ച് എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു.വൈകിട്ട് നാലുമണിയോടെ വളപട്ടണം പാലത്തിനു സമീപമാണ് അപകടമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എസ് വൈ എസ് മാടായി സോൺ മുൻ പ്രസിഡണ്ടും കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗവും ആണ്.പരേതനായ അബ്ദുൽ ഖാദർ ഖദീജ ദമ്പതികളുടെ മകനാണ്.ഭാര്യ: ബി എ ജുമൈല മക്കൾ: മുജാബ്,മുക്താർ, മുസ്തജാബ്, ഖദീജ.