നടന് ബാല മൂന്നാമതും വിവാഹിതനായി; ബാലയുടെ ബന്ധു കോകിലയാണ് വധു
കൊച്ചി : നടന് ബാല മൂന്നാമതും വിവാഹിതനായി. ബാലയുടെ ബന്ധു കോകിലയാണ് വധു. കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വയ്യാതിരിക്കുന്നതിനാൽ വിവാഹ ചടങ്ങിന് അമ്മയ്ക്ക് വരാനായില്ല. അമ്മയുടെ ആരോഗ്യ നില കണക്കാക്കിയാണ് വീണ്ടും വിവാഹം ചെയ്തത്. അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനുഗ്രഹിക്കണമെന്നും ബാല കൂട്ടിച്ചേർത്തു.
അടുത്തിടെ ഫെയ്സ്ബുക്കിലൂടെ പുതിയ വിവാഹത്തിന്റ സൂചനകൾ നൽകിയിരുന്നു. ഇതിനിടെയാണ് അമ്പലത്തിൽവെച്ച് വിവാഹം കഴിച്ചത്. കരൾ ട്രാൻസ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോൾ ഐ ആം കോൺഫിഡന്റ്. മുമ്പ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു, ഇപ്പോൾ നല്ല രീതിയിൽ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു. എന്റെ ആരോഗ്യനിലമാറി. നല്ല നിലയിൽ മുൻപോട്ട് പോകാൻ സാധിക്കുന്നു. നിങ്ങൾക്ക് മനസാൽ അനുഗ്രഹിക്കാൻ കഴിയുമെങ്കിൽ അനുഗ്രഹിക്കൂ- വിവാഹത്തിന് ശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചു. ആദ്യ വിവാഹവുമായി ബന്ധപ്പെട്ട നിയമ നടപടികൾ പൂർത്തിയാക്കിയിരുന്നു. രണ്ടാം ഭാര്യയായ എലിസബത്തുമായുള്ള വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. അതിനാൽ വിവാഹത്തിന് മറ്റ് നിയമപരമായ തടസങ്ങളില്ല.