മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ച നടൻ ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ്
എറണാകുളം : മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ച നടൻ ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ്. ദേശീയപാതയിൽ അങ്കമാലിക്കും കളമശേരിക്കും ഇടയിലാണ് നടൻ അപകടകരമായ രീതിയിൽ വാഹനമോടിച്ചത്. അപകടകരമായി വാഹനമോടിക്കുകയും പൊലീസ് നിര്‍ദേശങ്ങള്‍ അവഗണിക്കുകയും ചെയ്തതിനാണ് കേസ്. കളമശ്ശേരി പൊലീസ് ഗണപതിയെ അറസ്റ്റ് ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ദേശീയപാതയില്‍ അങ്കമാലിക്കും കളമശേരിക്കും ഇടയിലാണ് ഗണപതി അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്. അത്താണി, ആലുവ എന്നിവിടങ്ങളില്‍ നടന്റെ വാഹനം പൊലീസ് തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഗണപതി വാഹനം നിര്‍ത്താതെ അമിതവേഗതയില്‍ ഓടിച്ച് പോകുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കളമശേരിയില്‍ വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഇതേ ദിശയില്‍ സഞ്ചരിച്ചിരുന്ന എറണാകുളം എ സി പിയുടെ വാഹനത്തിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.
ആലുവ ഭാഗത്ത് നിന്ന് അമിതവേഗത്തില്‍ അപകടകരമാംവിധം കാര്‍ ഓടിച്ച് വരുന്നതായ വിവരം ലഭിച്ചത് അനുസരിച്ച് കാര്‍ പൊലീസ് തടയുകയായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.ദേശീയപാതയിലെ ലെയ്നുകള്‍ പൊടുന്നനെ മാറിമാറി അമിതവേഗത്തില്‍ അപകടകരമായി കാര്‍ ഓടിക്കുന്നത് എറണാകുളം എസിപിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. കളമശ്ശേരി ഗണപതി ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് ഗണപതി പിടിയിലായത്. തുടര്‍ന്നുള്ള പരിശോധനയിലാണ് വാഹനം ഓടിച്ചിരുന്ന ഗണപതി മദ്യപിച്ചിരുന്നതായി മനസിലാക്കിയത്. കണ്ണൂര്‍, തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേര്‍ക്കൊപ്പമാണ് നടന് സഞ്ചരിച്ചിരുന്നത്. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ് 29 കാരനായ ഗണപതി. നടന്റെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.