ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് നടൻ സിദ്ധീഖ്
ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് നടൻ സിദ്ധീഖ്.ആരോപണങ്ങൾ തെറ്റെന്ന് സിദ്ധീഖ് പറഞ്ഞു. യുവനടിയുടെ പരാതിയിൽ സിദ്ദീഖിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ വകുപ്പുകൾ പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകളനുസരിച്ചാണ് കേസ്.2016ൽ മാസ്ക്കറ്റ് ഹോട്ടലിൽ സിദ്ദീഖ് ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് കേസ്. പരാതിക്കാരിയെ തിരുവനന്തപുരത്തുവെച്ച് കണ്ടിരുന്നതായി സിദ്ദീഖ് നേരത്തേ സമ്മതിച്ചിട്ടുണ്ട്.