സിനിമാ ചിത്രീകരണത്തിനിടെ നടൻ സൂര്യയുടെ തലയ്ക്ക് പരിക്കേറ്റു
സിനിമാ ചിത്രീകരണത്തിനിടെ നടൻ സൂര്യയുടെ തലയ്ക്ക് പരിക്കേറ്റു. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. സംഭവത്തെ ത്തുടർന്ന് സൂര്യ 44 എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ഊട്ടിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയ സൂര്യയുടെ പരിക്ക് ഗുരുതരമല്ലെന്ന് നിര്‍മാതാവ് അറിയിച്ചു. സൂര്യയെ വച്ചുള്ള പ്രധാന രംഗങ്ങള്‍ ഊട്ടിയില്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ആണ് ഊട്ടിയില്‍ ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഈ മാസം ആദ്യമാണ് ഊട്ടിയില്‍ ചിത്രീകരണം ആരംഭിച്ചത്. ആദ്യ ഷെഡ്യൂള്‍ അന്ഡമാനില് ആയിരുന്നു