പ്രൈവറ്റ് ജെറ്റിൽ വിജയ്യ്ക്കൊപ്പം തൃഷ ചിത്രങ്ങൾ പുറത്ത്; കീർത്തി സുരേഷിന്റെ വിവാഹത്തിനിടെ വിവാദം
തമിഴകത്തിന്റെ ഇഷ്ട താരജോഡികളാണ് വിജയും തൃഷയും. സൗഹൃദത്തിനപ്പുറം ഇരുവര്‍ക്കുമിടയില്‍ ഒരു ബന്ധമുണ്ട് എന്ന തരത്തിലുള്ള ഗോസിപ്പുകള്‍ കുറച്ച് കാലങ്ങളായി തമിഴ് സിനിമാ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ്. വിജയുടെ ജന്മദിനത്തില് തൃഷ പങ്കുവച്ച ഒരു സെല്‍ഫി ചിത്രവും വന്‍ വയറലായിരുന്നു. രണ്ടു ദിവസങ്ങൾക്ക് മുൻപ് ഗോവയിൽ വച്ച് നടന്ന കീർത്തി സുരേഷ്, ആന്റണി തട്ടിൽ വിവാഹത്തിൽ ഇരുവരും എത്തിച്ചേർന്നത് ഒന്നിച്ചെന്ന തരത്തിലെ വാർത്തകൾ ശക്തി പ്രാപിക്കുകയാണ്. വിജയ് ഭാര്യ സംഗീതയുമായി അകന്നു എന്നും, തൃഷ മുൻപ് മുടങ്ങിയ വിവാഹത്തിന് ശേഷം വിജയുമായി അടുപ്പത്തിലാണ് എന്നും റിപോർട്ടുകൾ പ്രചരിക്കുകയാണ്. ഇതിനിടെ ഇരുവരും ഒന്നിച്ച് വിജയുടെ പ്രൈവറ്റ് ജെറ്റിൽ വിവാഹത്തിന് എത്തി എന്നതാണ് പുയിയ ചർച്ചകൾക്ക് വഴിവെച്ചത്.
വിജയും തൃഷയും ഒന്നിച്ച് എയർപോർട്ടിൽ നിന്നും ഫ്ളൈറ്റിലേക്ക് കയറുന്നതും, അവിടെ നിന്നും കാറിൽ പുറപ്പെടുന്നതുമായ ചിത്രങ്ങളും മറ്റും ഇന്റെർനെറ്റിൽ വൈറലാണ്. ചെന്നൈ എയർപോർട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് ലഭ്യമായ വിവരം. നീല ഷർട്ടായിരുന്നു വിജയുടെ വേഷം, തൃഷ ഒരു വെള്ള ടി ഷർട്ട് ധരിച്ചിരുന്നു. ഇരുവരും സെക്യൂരിറ്റി ചെക്ക് കടന്ന് വിമാനത്തിലേറുകയാണ്. കീർത്തി സുരേഷിന്റെ വിവാഹത്തിന് ചെന്നൈ ഇന്റർനാഷ്നൽ എയർപോർട്ടിൽ നിന്നും ഗോവയിലെ മനോഹർ ഇന്റർനാഷ്നൽ എയർപോർട്ടിൽ വന്നിറങ്ങിയ ആറ് യാത്രികരുടെ വിവരങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തിയ രേഖയും പുറത്തുവന്നു. ഇതിൽ ഒന്നാം നമ്പർ യാത്രികൻ സി. ജോസഫ് വിജയ്യും, രണ്ടാമത്തെ യാത്രികെ തൃഷ കൃഷ്ണനാണ്. ഇവരെ കൂടാതെ മറ്റു നാലുപേർ കൂടിയുണ്ട് ഈ യാത്രികരുടെ പട്ടികയിൽ. ഇതിന് പിന്നാലെ സൗഹൃദത്തെ ഇത്തരത്തിൽ വളച്ചൊടിക്കരുത് എന്ന വിമർശനങ്ങളുമായും പലരും രംഗത്തെത്തുന്നുണ്ട്.