ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് നഗ്നതാ പ്രദർശനം നടത്തുന്ന ദൃശ്യം; നടൻ വിനായകൻ വിവാദത്തിൽ
നഗ്നത പ്രദർശനം നടത്തി നടൻ വിനായകൻ വിവാദത്തിൽ. നടൻ വിനായകൻ നഗ്നതാ പ്രദർശനം നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വീഡിയോക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ഗ്നതാ പ്രദർശനത്തിനൊപ്പം വിനായകൻ ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. ദൃശ്യങ്ങൾ ലഭിച്ചതായി എറണാകുളം നോർത്ത് പൊലീസ് പറഞ്ഞു. പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. നില്ക്കുന്ന ഫ്ളാറ്റിന്റെ ഭാഗത്തുനിന്ന് എതിര്‍ഭാഗത്തേക്ക് നോക്കി ഒരേ അസഭ്യവാക്ക് തുടര്‍ച്ചയായി വിളിച്ചുപറയുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇതിന് പിന്നാലെ ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞുപോവുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്യുന്നു. നടനെ മെന്‍ഷന്‍ ചെയ്ത് ഫെയ്സ്ബുക്കില്‍ പങ്കുവെക്കുന്ന വീഡിയോകളുടെ സ്ക്രീന്‍ഷോട്ട് എടുത്ത് വിനായകന് തന്നെ ഇത് സ്വന്തം പേജിലും ഷെയര്‍ ചെയ്തിട്ടുണ്ട്