മലയാള സിനിമയില്‍ മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി കസ്തൂരി
കൊച്ചി : മലയാള സിനിമയില്‍ മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി കസ്തൂരി. ഒരു സംവിധായകനും പ്രൊഡക്ഷൻ മാനേജറുമാണ് മോശമായി പെരുമാറിയതെന്നും നടി വെളിപ്പെടുത്തി. എന്നാല്‍ രണ്ടുപേരുടെയും പേരുകള്‍ അവർ പറഞ്ഞില്ല. മോശമായി പെരുമാറിയ പ്രാഡക്ഷൻ മാനേജറുടെ കരണത്തടിക്കുകയും ചെയ്തു. അവരുടെ ആവശ്യത്തിന് വഴങ്ങില്ലെന്ന് കണ്ടപ്പോഴാണ് മോശമായി പെരുമാറിയതെന്നും കസ്തൂരി പറഞ്ഞു. അനിയൻ ബാവ ചേട്ടൻ ബാവ, പഞ്ചപാണ്ഡവർ, രഥോല്‍സവം, മംഗല്യപ്പല്ലക്ക് തുടങ്ങി നിരവധി മലയാള സിനിമകളില്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് കസ്തൂരി. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മോഹൻ ലാലും സുരേഷ് ഗോപിയും ഒഴിഞ്ഞുമാറുന്നത് എന്തിനാണെന്നും കസ്തൂരി ചോദിച്ചു. സുരേഷ് ഗോപി ചോദ്യങ്ങളോട് ദേഷ്യപ്പെടുന്നതിന് പകരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ആരോപണം ഉയർന്ന സാഹചര്യത്തില്‍ നടൻ മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കുകയാണ് നല്ലതെന്നും അവർ പറഞ്ഞു.