26 കാരിയായ കന്നഡ – തമിഴ് ടെലിവിഷൻ നടി നന്ദിനി സി എം ആത്മഹത്യ ചെയ്ത നിലയില്‍
ബംഗളൂരു : 26 കാരിയായ കന്നഡ – തമിഴ് ടെലിവിഷൻ നടി നന്ദിനി സി എം ആത്മഹത്യ ചെയ്ത നിലയില്‍. വാടക യ്ക്കു താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദരോഗവും വ്യക്തിപരമായ പ്രശ്നങ്ങളും നേരിടുന്നു വെന്നും സർക്കാർ ജോലി നേടാനും വിവാഹത്തിനും തന്നെ വീട്ടുകാർ നിർബന്ധിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു.
വ്യക്തിപരമായ പ്രശ്നങ്ങളും വിഷാദാവ സ്ഥയും തന്നെ അലട്ടുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. അഭിനയ ജീവിതവുമായി മുന്നോട്ടു പോകാനായിരുന്നു നന്ദിനിക്ക് താൽപര്യം. എന്നാൽ, സർക്കാർ ജോലി നേടാനും വിവാഹിതയാകാനും വീട്ടുകാർ നിർബന്ധിച്ചിരുന്നു. നന്ദിനിയുടെ പിതാവ് 2019ൽ സർക്കാർ സർവിസിലിരിക്കെ മരിച്ചിരുന്നു. ആശ്രിത നിയമനത്തിലൂടെ നന്ദിനിക്ക് ജോലിക്ക് ചേരാനുള്ള അവസരമുണ്ടായിരുന്നു. അഭിനയം ഒഴിവാക്കി ജോലിയിൽ ചേരാനും വിവാഹിതയാവാനുമാണ് കുടുംബം ഇവരെ നിർബന്ധിച്ചിരുന്നത്. ഇതിൽ നന്ദിനിക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നി ല്ലെന്ന് കുറിപ്പിൽ പറയുന്നതായി പൊലീസ് അറിയിച്ചു.