ആധാറിന് പുതിയ മുഖം നല്കി യൂണിക് ഐഡന്റിറ്റി അതോരിറ്റി ഓഫ് ഇന്ത്യ
ന്യൂ ഡൽഹി : ആധാറിന് പുതിയ മുഖം നല്കി യൂണിക് ഐഡന്റിറ്റി അതോരിറ്റി ഓഫ് ഇന്ത്യ (UIDAI). ആധാര്‍ സേവനങ്ങ ളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്ക്കി ടയിലുള്ള ആശയം ശക്തമാക്കാനും ആധാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ ലളിതമാക്കാനും ആധാര്‍ കൂടുതല്‍ ജനകീയമാക്കാനുമാണ് ഈ പുതിയ മുഖം. ഉദയ് എന്നാണ് ആധാറിന്റെ പുതിയ ഔദ്യോഗിക ചിഹ്നത്തിന് പേരിട്ടിരിക്കുന്നത്. ഒരു മലയാളിയാണ് ആധാറിന്റെ പുതിയ മുഖം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തൃശൂര്‍ സ്വദേശിയായ അരുണ്‍ ഗോകുലിന്റേതാണ് ഉദയ്യുടെ ഡിസൈന്‍. 875 മത്സരാര്ഥികളില് നിന്നാണ് അരുണ്‍ തിരഞ്ഞെടുക്കപ്പെട്ടത്. യൂണിക് ഐഡന്റിറ്റി അതോരിറ്റി ഓഫ് ഇന്ത്യ ചെയര്മാന് നീലകണ്ഠ് മിശ്രയാണ് ചിഹ്നം അനാവരണം ചെയ്തത്.