ആലപ്പുഴ പള്ളിത്തോട് വയോധികയുടെ മരണത്തില്‍ ദുരൂഹത; അമ്മയെ അടുക്കളയില്‍ കുഴിച്ചിട്ടെന്ന് മകന്റെ മൊഴി
ആലപ്പുഴ : ആലപ്പുഴ പള്ളിത്തോട് വയോധികയുടെ മരണത്തില്‍ ദുരൂഹത. മരിച്ച നിലയില്‍ കണ്ടെത്തിയ അമ്മയെ അടുക്കളയില്‍ കുഴിച്ചിട്ടെന്ന് മകന്റെ മൊഴി. മകന് ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിത്തോട് സ്വദേശി രാധയാണ് മരിച്ചത്. പെറ്റമ്മ മരിച്ചത് ആരെയും അറിയിക്കാതെ മൃതദേഹം അടുക്കളയില്‍ ആറടി വലുപ്പത്തില്‍ കുഴിയെടുത്ത് മൂടിയതിലാണ് എല്ലാവര്ക്കും സംശയം. മദ്യലഹരിയില്‍ സ്ഥിരം അമ്മയുമായി ഗിരീഷ് വഴക്കുണ്ടാക്കുമായിരുന്നെന്നാണ് മകന്റെ മൊഴി. ഇക്കാര്യങ്ങളെല്ലാം സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു. താന്‍ വീട്ടിലെത്തിയപ്പോള്‍ മരിച്ചു കിടന്ന അമ്മയെ സ്വന്തം നിലയ്ക്ക് കുഴിച്ചിട്ട് കുഴിക്ക് മുകളില്‍ കല്ലുവെച്ചെന്ന് മകന്റെ മൊഴി. കൊലപാതകമാണോയെന്ന് പൊലീസ് വിശദമായി പരിശോധിക്കും. അമ്മ മരണപ്പെട്ടെന്നും മൃതദേഹം കുഴിച്ചിട്ടെന്നും നാട്ടുകാരോടും അയല്‍ക്കാരോടും ഗിരീഷ് തന്നെയാണ് പറയുന്നചത്. മൃതദേഹം പുറത്തെടുത്ത് വിശദമായി പരിശോധിക്കും.