താരസംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനം രാജിവെയ്ക്കുന്നുവെന്ന് നടൻ ഉണ്ണി മുകുന്ദൻ
താരസംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനം രാജിവെയ്ക്കുന്നുവെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ജോലി സമ്മർദ്ദം കൂടിയത് മാനസികാരോഗ്യത്തെ ബാധിച്ചതിനാലാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് താരം വ്യക്തമാക്കി. ഇനി കുറച്ചു നാൾ സ്വന്തം ആരോഗ്യം നോക്കുന്നതിനും കുടുംബത്തിന് വേണ്ടിയും മാറ്റിവയ്ക്കുകയാണെന്ന് ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു. 2024 ജൂണിൽ ആണ് ഉണ്ണി മുകുന്ദൻ അമ്മ ട്രഷറർ സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ ആളെ തിരഞ്ഞെടുക്കുന്നത് വരെ താൻ ഈ പദവിയുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുമെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.
ഏറെ ആലോചിച്ച ശേഷമാണ് ട്രഷറർ (അമ്മ) എന്ന നിലയിലുള്ള എൻ്റെ റോളിൽ നിന്ന് ഒഴിയാനുള്ള വരെ ബുദ്ധിമുട്ടുള്ള തീരുമാനമെടുത്തത്. ഈ പദവിയിലുണ്ടായിരുന്ന സമയം ഒരുപാട് ആസ്വദിച്ചിരുന്നു. എന്നാൽ സമീപ കാലത്ത് ജോലിയുടെ സമ്മർദ്ദം കൂടിയത് എന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. അതിനാൽ ട്രഷറർ സ്ഥാനത്തിന്റെ ഉത്തരവാദിത്തങ്ങളും പ്രൊഫഷണൽ ജീവിതവും ബാലൻസ് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്.
ട്രഷറർ സ്ഥാനം നിർവഹിക്കുന്നതിൽ എപ്പോഴും എൻ്റെ ഏറ്റവും മികച്ചത് നൽകിയിട്ടുണ്ടെങ്കിലും, തുടർന്ന് എനിക്ക് എൻ്റെ ചുമതലകൾ ഫലപ്രദമായി നിറവേറ്റാൻ കഴിയില്ലെന്ന് ഞാൻ തിരിച്ചറിയുന്നു. ഹൃദയഭാരത്തോടെയാണ് ഞാൻ രാജി സമർപ്പിക്കുന്നത്. എന്നാൽ, ഒരു പുതിയ അംഗത്തെ നിയമിക്കുന്നതുവരെ ഞാൻ ഈ പദവിയിൽ തുടരും. ഞാൻ ഈ പദവിയിലിരിന്നപ്പോൾ എനിക് ലഭിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും അങ്ങേയറ്റം നന്ദി രേഖപ്പെടുത്തുന്നു, കൂടാതെ ഈ റോളിൻ്റെ ഉത്തരവാദിത്തങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ എൻ്റെ പിൻഗാമിക്ക് എല്ലാ വിജയങ്ങളും നേരുന്നു