തൃപ്രങ്ങോട്ടൂരിൽ 7.5 ലക്ഷം രൂപയുടെ അംഗൻവാടി നവീകരണ പദ്ധതി
തൃപ്രങ്ങോട്ടൂർ:തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 11 അംഗൻവാടികൾ നവീകരിക്കുന്നതിന് 7.5 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കടവത്തൂർ ടൗൺ അംഗൻവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലശ്ശേരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രേയബാലൻ അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ പി അർഷിഫ നസീമ ചാമാളിയിൽ, വാർഡ് മെമ്പർ സി എൻ പവിത്രൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി വി പ്രസാദ്, നല്ലൂർ ഇസ്മായിൽ മാസ്റ്റർ, എ പി മഹേന്ദ്രൻ മാസ്റ്റർ, കടവത്തൂർ എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ജിസി ടീച്ചർ, ശശീന്ദ്രൻ മഠത്തിൽ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ യു റോഷ്നി, വിഷംന എന്നിവർ സംസാരിച്ചു.