ആന്തൂർ ബഡ്സ് സ്കൂളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു
ആന്തൂർ: ആന്തൂർ മുനിസിപ്പാലിറ്റി ബഡ്സ് സ്കൂളിലേക്ക് പിടിഎ പ്രസിഡന്റ് മോഹനൻ സ്വന്തം ചെലവിൽ വാങ്ങിയ വാട്ടർ പ്യൂരിഫയർ സമർപ്പിച്ചു. 13,500 രൂപ വിലവരുന്ന പ്യൂരിഫയറിന്റെ ഉദ്ഘാടനം ആന്തൂർ നഗരസഭ വൈസ് ചെയർമാൻ പാച്ചേനി വിനോദ്കുമാർ നിർവഹിച്ചു.
ചടങ്ങിൽ നഗരസഭ സെക്രട്ടറി മനോജ്കുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. വി. പ്രേമരാജൻ മാസ്റ്റർ, സ്കൂൾ പ്രിൻസിപ്പൽ പ്രഭാവതി, അധ്യാപിക സൂര്യ, ശ്രീജ എന്നിവർ പങ്കെടുത്തു.