ആന്തൂർ നഗരസഭ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പന്ത്രണ്ട് ലക്ഷം രൂപ സംഭാവന ചെയ്തു
ആന്തൂർ : ആന്തൂർ നഗരസഭ മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് പന്ത്രണ്ട് ലക്ഷം രൂപ സംഭാവന ചെയ്തു. സംഭാവന ചെക്ക് നഗരസഭ ചെയർമാൻ പി മുകുന്ദൻ എം.വി ഗോവിന്ദൻ എം.എൽ.എ കൈമാറി. ചടങ്ങിൽ വൈസ് ചെയർപേർസൺ വി സതീദേവി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം ആമിന,പി കെ മുഹമ്മദ് കുഞ്ഞി, വാർഡ് കൌൺസിലർ മാരായ ടി കെ വി നാരായണൻ, പി കെ മുജീബ് റഹ്മാൻ, സി പി മുഹാസ്, പി പി സത്യൻ, സെക്രട്ടറി പി എൻ അനീഷ്, സുപ്രണ്ട് ടി മധു എന്നിവർ പങ്കെടുത്തു.