ലഹരി വിരുദ്ധ ക്യാമ്പയിൻ ’26 പോസ്റ്റർ പ്രകാശനം നടത്തി
തളിപ്പറമ്പ്:ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ-പോലീസ്- എക്സൈസ് സംയുക്തമായി നടത്തുന്ന വ്യാപാരികൾക്കുള്ള ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായുള്ള പ്രോഗ്രാം പോസ്റ്റർ പ്രകാശനം ചെയ്തു.ടി.കെ.ഗോവിന്ദൻ മാസ്റ്റർ എംഎൽഎ തളിപ്പറമ്പ് മുൻസിപ്പൽ ചെയർമാൻ പി.കെ സുബൈർ, കണ്ണൂർ റൂറൽ പോലീസ് ചീഫ് ഉമേഷ് ഖോയൽ ഐ പി എസ്,4th ബറ്റാലിയൻ കമാൻഡ് രാജേഷ് കുമാർ ഐപിഎസ് എന്നിവരുടെ സാന്നിധ്യത്തിൽ തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് കെ എസ് റിയാസിനു നൽകി പോസ്റ്ററിൻ്റെ പ്രകാശനം നിർവ്വഹിച്ചു.തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് സിപി ഷൗക്കത്തലി, സെക്രട്ടറിമാരായ സി ടി അഷ്റഫ്, കെ ഷമീർ എന്നിവർ പങ്കെടുത്തു .ജൂലൈ 21 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് വ്യാപാര ഭവനിൽ വച്ചാണ് പരിപാടി നടക്കുക