രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്കേസുമായി ബന്ധപ്പെട്ട് പത്ത് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി പൊലീസ്
അയോധ്യ :രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്കേസുമായി ബന്ധപ്പെട്ട് പത്ത് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി പൊലീസ്. അയോധ്യയിലെ പത്ത് ഇടങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. കേസിൽ കസ്റ്റഡിയിലെടുത്ത എട്ട് പേരുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ഇവരുടെ വീടുകളിൽ നിന്ന് നിർണായക തെളിവുകൾ ശേഖരിച്ചുവരികയാണ്.രാവിലെ ഏഴുമണിയോടെയാണ് വിവിധ പോലീസ് സംഘങ്ങൾ പ്രതികളുടെ വീടുകളിൽ എത്തി പരിശോധന ആരംഭിച്ചത്. ആറ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് വിവിധ സ്ഥലങ്ങളിൽ ഒരേസമയം പരിശോധന നടത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ, ബന്ധങ്ങൾ, മറ്റ് കൂട്ടുപ്രതികൾ എന്നിവയെക്കുറിച്ച് കുടുംബാംഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പ്രതികളുടെ നീക്കങ്ങൾ, സന്ദർശകർ, സംശയാസ്പദമായ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് അയൽവാസികളോടും ചോദിച്ചറിഞ്ഞു.