
നടൻ സുരേഷ് ഗോപിയുടെ വിജയത്തിൽ അഭിനന്ദനം പങ്കുവെച്ചു ബാലചന്ദ്ര മേനോൻ
കേരള രാഷ്ട്രീയചരിത്രത്തിലാദ്യമായി ബി.ജെ.പിക്ക് ലോക്സഭയില് പ്രാതിനിധ്യം നല്കിയ സുരേഷ് ഗോപിയുടെ നേട്ടം ആഘോഷമാക്കുകി സഹപ്രവർത്തകർ. ഇപ്പോഴിത്ത നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ അഭിനന്ദനം അറിയിച്ചിരിക്കുകയാണ്.
ഇത് ഞാൻ എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ നടൻ സുരേഷ് ഗോപിക്ക് വേണ്ടി തയ്യാറാക്കിയ ഒരു അഭിനന്ദന സന്ദേശമാണ്. കാരണം നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളു. ഇപ്പോൾ കഴിഞ്ഞ ഇലക്ഷനിൽ അദ്ദേഹം കൈവരിച്ച വിജയം തന്നെ .ആ വിജയം എങ്ങിനെയോ അദ്ദേഹത്തിന് കരഗതമായതല്ല. രണ്ടു തവണ ശ്രമിച്ചു വിജയിക്കാതിരുന്നപ്പോൾ അദ്ദേഹം നിരാശനായി പിന്മാറിയില്ല. കഠിനമായ പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം പൂർത്തീകരിച്ചു. ബി ജെ .പിയെ പ്രതിനിധീകരിച്ചു കേരളസംസ്ഥാനത്തിന്റെ സാന്നിധ്യം ലോക്സഭയിൽ ആദ്യമായി അറിയിക്കാൻ കഴിഞ്ഞ മലയാളിയായ ജനപ്രതിനിധിയാകാനുള്ള ഭാഗ്യവും സുരേഷിന് സ്വന്തം. അതിനു തന്നെയാണ് ഈ അഭിനന്ദനവചനങ്ങളും. അധികം പടങ്ങളിൽ ഒന്നും ഞങ്ങൾ സഹകരിച്ചിട്ടില്ല. എന്നാൽ വിചിത്രമായ ഒരു പൊരുത്തം ഞങ്ങൾക്കിടയിൽ ഉണ്ട് . Classmates, Roommates ,Collegemates എന്നൊക്കെ പറയുന്നത് പോലെ ഞങ്ങളെ വേണമെങ്കിൽ ‘Award ‘mates എന്ന് വിളിക്കാം. നല്ല നടനുള്ള ദേശീയ പുരസ്ക്കാരം “സമാന്തരങ്ങൾ ” എന്ന ചിത്രത്തിന് വേണ്ടി ഞാൻ വാങ്ങിയപ്പോൾ “കളിയാട്ടം ” എന്ന ചിത്രത്തിലൂടെ സുരേഷ്ഗോപിയും ആ അവാർഡ് പങ്കിടാൻ ഉണ്ടായിരുന്നു. അതൊരു അപൂർവ്വമായ പൊരുത്തം തന്നെയാണല്ലോ. എന്തായാലും Member of Paliament എന്ന ഈ പുതിയ ഉത്തരവാദിത്തം അങ്ങേയറ്റം കൃത്യതയോടെ നിർവഹിക്കാനുള്ള ശേഷിയും ആരോഗ്യവും സുരേഷിനുണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു .കുടുംബാംഗങ്ങളോടും എന്റെ പ്രത്യേകമായ സ്നേഹാന്വേഷണങ്ങൾ – ബാലചന്ദ്ര മേനോൻ