ചൊറുക്കള ബാവുപ്പറമ്പ് റോഡിന്റെ ശോച്യാവസ്ഥ; മുസ്ലിം ലീഗ് ചൊറുക്കള ശാഖ കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു
തളിപ്പറമ്പ : കുണ്ടും കുഴിയും നിറഞ്ഞ് ചെളിക്കുളമായ ചൊറുക്കള ബാവുപ്പറമ്പ് റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ചൊറുക്കള ശാഖ കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധം സംഘടിപ്പിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.