
എരഞ്ഞോളി കുടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടി വയോധികൻ മരിച്ചു
by
ZealTv
June 18, 2024
കണ്ണൂർ : എരഞ്ഞോളി കുടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടി വയോധികൻ മരിച്ചു. കുടക്കളത്തെ ആയിനാട്ട് വേലായുധൻ (85) ആണ് മരിച്ചത്. ആൾതാമസമില്ലാത്ത വീട്ടു പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു അപകടം.