വയനാട്, പലാക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർത്ഥികളെ 17ന് പ്രഖ്യാപിക്കും
വയനാട്, പലാക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ എൽഡിഎഫ്. ഈ മാസം 17ന് എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. സിപിഐ എക്സിക്യൂട്ടിവിന് ശേഷം പ്രഖ്യാപനത്തിന് ധാരണ. പ്രഖ്യാപനത്തിന് മുൻപ് എൽഡിഎഫ് യോഗം ചേരും. അതിന് ശേഷമാകും ഔദോഗിക പ്രഖ്യാപനം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇന്ന് ഡൽഹിയ്ക്ക് പോകും. പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് നവംബർ 13നാണ് നടക്കുക. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലും ചേലക്കര എം.എൽ.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്സഭാംഗങ്ങളായതോടെ യാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടിടങ്ങളിൽ ജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.