ജൂനിയർ ആർട്ടിസ്റ്റിന്റെ ലൈംഗികാരോപണത്തില്‍ നടൻ ബാബുരാജിനെതിരേ കേസെടുത്തു
കൊച്ചി : ജൂനിയർ ആർട്ടിസ്റ്റിന്റെ ലൈംഗികാരോപണത്തില്‍ നടൻ ബാബുരാജിനെതിരേ കേസെടുത്തു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അടിമാലി പോലീസാണ് കേസെടുത്തത്. സിനിമയില്‍ അവസരം തരാം എന്ന് പറഞ്ഞ് ആലുവയിലെ വീട്ടില്‍ കൊണ്ടുപോയി ബാബുരാജ് ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ ആരോപണം. ഉപദ്രവിക്കപ്പെട്ടതിന്റെ പിറ്റേദിവസം മാത്രമാണ് തനിക്ക് അവിടെ നിന്ന് രക്ഷപ്പെടാനായത് എന്നും തനിക്ക് അറിയാവുന്ന മറ്റു പെണ്‍കുട്ടികള്‍ക്കും ബാബുരാജില്‍ നിന്ന് സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇവർ ആരോപിച്ചു.
അതേ സമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ആസൂത്രിതമാണെന്നാണ് ബാബുരാജ് പറയുന്നത്. 2019 ല്‍ താൻ മൂന്നാറില്‍ ആണ് താമസം. ആലുവയില്‍ അല്ല. ആലുവയിലെ വീട് മോശം അവസ്ഥയിലായിരുന്നു. 2020 കോവിഡ് സമയത്താണ് ആ വീട് നന്നാക്കി അവിടെ താമസിക്കുന്നത്. അമ്മയുടെ അടുത്ത ജനറല്‍ സെക്രട്ടറി താൻ ആകുമെന്ന് കരുതിയാണ് വെളിപ്പെടുത്തല്‍. ആരോപണങ്ങള്‍ 100 ശതമാനം തെറ്റാണ്. ആരോപണങ്ങളില്‍ കഴമ്ബില്ല. സംഘടനയുമായി ബന്ധപ്പെട്ടവരെ തളർത്തുകയാണ് ലക്ഷ്യം. ഇപ്പോള്‍ എന്തും വിളിച്ചുപറയാൻ പറ്റുന്ന സാഹചര്യമാണെന്നും ബാബുരാജ്. മാതൃഭൂമി ഡോട്ട്കോമിനോട് ആയിരുന്നു ബാബുരാജിന്റെ പ്രതികരണം.