നടന് ജയസൂര്യക്കെതിരെ വീണ്ടും കേസ്; തിരുവനന്തപുരം സ്വദേശിനി പരാതി നല്കി
തിരുവനന്തപുരം : നടന് ജയസൂര്യക്കെതിരെ വീണ്ടും കേസ്. തൊടുപുഴയിലെ ലൊക്കേഷനില്‍ വച്ച് നടിക്കു നേരെ ലൈഗിംക അതിക്രമം നടത്തിയതിനാണ് കേസ്. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് കേസെടുത്തത്.കരമന പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴക്ക് കൈമാറും ജയസൂര്യക്കെതി രെയുള്ള രണ്ടാമത്തെ കേസാണിത്. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസ് അന്വേഷിക്കുക.പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന സമയത്ത് ദുരനുഭവം ഉണ്ടായ കാര്യം നടി വെളിപ്പെടുത്തി യിരുന്നു. ഈ പരാതിയിലാണ് പൊലീസ് കേസെടുത്തത്