ദുബായില്‍ വച്ച് പീഡിപ്പിച്ചെന്ന് യുവതി; നിവിന്‍ പോളിക്കെതിരെ കേസ്
കൊച്ചി : നടൻ നിവിൻ പോളിക്ക് എതിരെ പീഡന കേസ് റജിസ്റ്റർ ചെയ്തു. എറണാകുളം ഊന്നുകൽ പൊലീസാണ് കേസെടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടന് നിവിന്‍ പോളി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. കേസില്‍ നിവിന്‍ ആറാം പ്രതിയാണ്. നിര്‍മാതാവ് എ.കെ.സുനില്‍ രണ്ടാംപ്രതിയും. കഴിഞ്ഞ നവംബറില്‍ ദുബായില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.