സിബിഎസ്ഇ പരീക്ഷ തീയതി പ്രഖ്യാപിച്ചു; 10,12 പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ 2024-25 അധ്യയന വർഷത്തെ പരീക്ഷ ടൈംടേബിൾ പ്രഖ്യാപിച്ച് സിബിഎസ്ഇ. പത്താം ക്ലാസ് പരീക്ഷകളും പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും ഫെബ്രുവരി 15ന് തുടങ്ങും. 2024നേക്കാൾ 23 ദിവസം മുൻപെയാണ് ഇത്തവണ പരീക്ഷ ടൈംടേബിൾ പുറത്തിറക്കിയത്. ടൈംടേബിൾ cbse.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇംഗ്ലീഷ് പരീക്ഷയാണ് പത്താം ക്ലാസുകാർക്ക് ആദ്യം. പത്താം ക്ലാസ് പരീക്ഷ മാർച്ച് 18ന് അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷ ഏപ്രിൽ നാലിന് അവസാനിക്കും. പരീക്ഷകൾ രാവിലെ 10.30ന് ആരംഭിക്കും. ആദ്യമായാണ് പരീക്ഷയ്ക്ക് 86 ദിവസം മുമ്പേ തീയതി പ്രഖ്യാപിക്കുന്നത്. പ്രാക്ടിക്കൽ പരീക്ഷകളുടെ തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പത്താം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ 2025 ജനുവരി ഒന്നിനും 12-ാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 15-നും ആരംഭിക്കും.