ദേശീയ സെൻസസ് 2027 ന്റെ ആദ്യഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും
കണ്ണൂർ:ദേശീയ സെൻസസ് 2027 ന്റെ ആദ്യഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും.2026 ജൂലൈ ഒന്നു മുതൽ 30 വരെയാണ് നടന്നുവരുന്നത്. ഈ കാലയളവിൽ എന്യൂമറേറ്റർമാർ വീടുകളിൽ എത്തി വിവരശേഖരണം നടത്തും. ഇതിന്റെ ഭാഗമായി ഇന്ന് തളിപ്പറമ്പ് നഗരസഭയിലെ അള്ളാംകുളം വാർഡിൽ എന്യൂമറേറ്റർ സർവ്വേ നടക്കുന്നത് പരിശോധിച്ചുകൊണ്ട് കാര്യങ്ങൾ വിലയിരുത്തി.കണ്ണൂർ ജില്ലയിൽ ആകെ 4100 എന്യൂമറേറ്റർമാർ ആണുള്ളത്. ജില്ലയെ താലൂക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ 16 ചാർജുകളായി തിരിച്ചാണ് എന്യൂമറേറ്റർമാറരെ വിന്യസിച്ചിട്ടുള്ളത്. തലശ്ശേരി താലൂക്കിൽ ആണ് കൂടുതൽ എന്യൂമറേറ്റർമാർ-818. ഇതിനു പുറമേ ജില്ലയിൽ 670 സൂപ്പർവൈസർമാരുമുണ്ട്.ആകെ 33 ചോദ്യങ്ങളാണ് വീടുകളിലെത്തുന്ന എന്യൂമറേറ്റർ വിവരശേഖരണത്തിനായി ചോദിക്കുക. ഈ ചോദ്യങ്ങൾ നേരത്തെ വെബ്സൈറ്റിൽ പ്രവേശിച്ച് സെൽഫ് എന്യൂമറേഷൻ നടത്താൻ ജൂൺ 30 വരെ അവസരം നൽകിയിരുന്നു. സെൽഫ് എന്യൂമറേഷൻ മുഖേന വിവരം നൽകിയവർക്ക് ലഭിച്ച, H ൽ തുടങ്ങുന്ന 11 അക്ക എസ്.ഇ ഐഡി നമ്പർ എന്യൂമറേറ്റർക്ക് നൽകിയാൽ എന്യൂമറേറ്റർക്ക് ഈ 33 ചോദ്യങ്ങൾക്ക് വീണ്ടും വിവരശേഖരണം നടത്തേണ്ടതില്ല. നൽകിയ ഉത്തരങ്ങൾ സ്ഥിരീകരിച്ചാൽ മാത്രം മതി. സെൽഫ് എന്യൂമറേഷൻ മുഖേന നൽകിയ വിവരങ്ങളിൽ തിരുത്ത് ഉണ്ടെങ്കിൽ അത് എന്യൂമറേറ്ററുടെ ശ്രദ്ധയിൽപ്പെടുത്തി തിരുത്തുകയും ചെയ്യാം.എച്ച്.എൽ.ഒ ആപ്പ് ഉപയോഗിച്ചാണ് എന്യൂമറേറ്റർമാർ വിവരശേഖരം നടത്തുക. .
സെൻസസ് പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതോ, നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതോ ആയ സാഹചര്യങ്ങളിൽ സെൻസസ് ആക്ട്, 1948 പ്രകാരം ബന്ധപ്പെട്ട ഉത്തരവാദികളായ വ്യക്തികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്