ജാർഖണ്ഡിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; ഇന്ന് 43 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്
ജാർഖണ്ഡിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് 43 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 1.37 കോടി വോട്ടർമാർ ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തുന്നത്. വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജാർഖണ്ഡ് കൂടാതെ കേരളം ( 2 ), അസം (5 മണ്ഡലങ്ങൾ), ബിഹാർ (4), ഛത്തീസ്ഗഡ് (1), ഗുജറാത്ത് (1), കർണാടക (3), മധ്യപ്രദേശ് (2), മേഘാലയ (1), രാജസ്ഥാൻ (7), സിക്കിം (2), ബംഗാൾ (6) എന്നിവിടങ്ങളിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്.